പാലക്കാട്: കോവിഡ് സമ്പൂർണലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണത്തിൽ മുൻ എംഎൽഎ വി ടി ബൽറാം, പാളയം പ്രദീപ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്.
ആക്രമണത്തിനിരയായ യുവാവും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമാണ് പരാതി നല്‍കിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസെടുത്തത്. അതേസമയം യുവാവിന്റെ കൈ തട്ടിയെന്ന രമ്യഹരിദാസിന്റെ ആരോപണത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.