കൊച്ചി ; ലക്ഷദ്വീപിലെ ജനദ്രോഹ നടപടികൾക്കെതിരായ പൊതുതാൽപ്പര്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിനു വേണ്ടി ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
അതേസമയം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുൽ പട്ടേൽ അവിടെ തങ്ങിയിരുന്നു. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്.