മസ്‌കറ്റ് ; ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്മെന്‍റ് നിർബന്ധമാക്കുന്നു.മാളുകളിലും റസ്റ്റോറന്‍റുകളിലും ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം ഒരുക്കും.. 2022 ജനുവരി ഒന്ന് മുതൽ നിർദേശം നടപ്പിലാക്കണമെന്ന് വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു.
പണം സർക്കുലേഷൻ കുറക്കുന്നതിനൊപ്പം ഒമാൻ വിഷൻ 2040ന്‍റെ ഭാഗമായി സമഗ്രമായ ഡിജിറ്റൽ സമൂഹമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.