ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. കുൽഗാം ജില്ലയിലെ അഹർബാലിലാണ് സംഭവം.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.