തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി പ്രസിഡന്‍റ് കെ കെ ദിവാകരൻ എന്നിവരെയാണ് പുറത്താക്കിയത്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. ബേബി ജോണിനും എ സി മെയ്തീനുമെതിരെ കമ്മിറ്റിയിൽ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്.
ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്ന ഒരാളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്താക്കാനും തീരുമാനിച്ചു. പുറച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികളായ ജീവനക്കാരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സുനില്‍കുമാര്‍, ബിജു കരീം, ബ്രാഞ്ച് കമ്മിറ്റി അംഗം ജില്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.
രണ്ടു ദിവസമായി നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് സിപിഎമ്മില്‍ കൂട്ട നടപടി ഉണ്ടായിരിക്കുന്നത്.