ന്യൂഡൽഹി: പുതിയ അധ്യയന വർഷത്തെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2021-22 വര്ഷത്തേക്കായി ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക.
cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി പുതിയ സിലബസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടേമിന്റെയും അവസാനം ടേം-എൻഡ് പരീക്ഷകൾ നടത്തും.