കൊച്ചി: കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്സ് കമ്പനിയിലാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയായ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ദിപെന്‍ കുമാര്‍ ദാസ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അന്വേഷണം ആരംഭിച്ചു.