പാലക്കാട്: പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കര്‍ കുത്തിത്തുറന്ന് കവര്‍ച്ച. ഏഴ് കിലോയിലധികം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. മരുതറോഡ് കോ ഓപ്പറേറ്റില്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. ശനിയും ഞായറും ലോക്ക് ഡൗണായതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്.
അതേസമയം, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോംഗ് റൂമിന്റെ അഴികള്‍ മുറിച്ച് മാറ്റിയാണ് കവര്‍ച്ച. ബാങ്കില്‍ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും അതില്‍ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധന ശേഷമേ പറയാനാകൂവെന്നാണ് പൊലീസ് അറിയിച്ചു. ശനിയും ഞായറും ലോക്ക് ഡൗണായതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. ലോക്കറില്‍ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളും നഷ്ട്ടപ്പെട്ടുവെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.