ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെമാത്രം 416 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,20,967 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 4,11,189 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമാണ്. 34 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്. എറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് കേരളം തന്നെയാണ്.