ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ലോക്‌സഭാംഗം മനീഷ് തിവാരിയാണ് ആരോപണം ഉന്നയിച്ചത്. നിലവില്‍ 543 അംഗങ്ങളാണ് ലോക്‌സഭയില്‍ ഉള്ളത്. ഇത് ആയിരം ആക്കി വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശദമായ ചര്‍ച്ചയ്‌ക്കൊടുവിലെ തീരുമാനം എടുക്കാന്‍ പാടുള്ളൂവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, ലോക്‌സഭയില്‍ വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി പല പാര്‍ട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയ ശേഷം മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാനായിരിക്കും കേന്ദ്ര നീക്കം.
















