തിരുവനന്തപുരം ചെങ്കല്‍ച്ചൂള അഥവ രാജാജി നഗറിലെ ഒരു കൂട്ടം കുട്ടികൾ ചെയ്ത മൊബൈലിൽ പകർത്തിയ ഒരു വീഡിയോ കേരളവും കടന്ന് തമിഴകവും കീഴടക്കിയിരിക്കുന്നു. തമിഴകത്തിന്റെ സൂപ്പർ താരം സൂര്യയുടെ പിറന്നാൾ സ്പെഷ്യല്‍ വീഡിയോയാണ് താരം പങ്കുവെച്ചതോടെ തമിഴകത്തിലെ ട്രെൻഡിങ് ആകുന്നത്.
സൂര്യ നായകനായ ‘അയൻ’ സിനിമയിൽ നിന്നുള്ള ഗാനം അതുപോലെ തന്നെ പുനരാവിഷ്കരിക്കുകയാണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ വെച്ച് 18 നും 20 ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ രാഗങ്ങൾ അതുപോലെ പകർത്തിയത്. നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ സൂര്യയും ഷെയർ ചെയ്തിരിക്കുകയാണ്.
‘സൂര്യ ഫാൻസ് ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്. “ഇഷ്ടമായി. ഗംഭീരം. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Loved this… too good.! Stay safe! https://t.co/kzSMpvwjRr
— Suriya Sivakumar (@Suriya_offl) July 25, 2021