കാബൂള്‍: 81 ഭീകരവാദികളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് അഫ്ഗാന്‍ സൈന്യം. ബാള്‍ഖ് പ്രവിശ്യയിലാണ് സൈന്യം ഭീകരവാദികള്‍ക്ക് നേരെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആക്രണമനത്തിൽ 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഭീകരവാദികളുടെ ആയുധങ്ങളും രണ്ട് ഡസന്‍ വാഹനങ്ങളും നശിപ്പിച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം. അഫ്ഗാനില്‍ സൈന്യവും താലിബാനും തമ്മില്‍ പോരാട്ടം തുടരുകയാണ്. അഫ്ഗാനിലെ 200 ജില്ലകള്‍ പിടിച്ചെടുത്തെന്നാണ് താലിബാന്റെ അവകാശവാദം.