കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ഷൊര്‍ണുരില്‍ നിന്ന് തിരുവനന്തപുരം പോകുകയായിരുന്ന വേണാട് എക്‌സ്പ്രസിന്റെ ബോഗി ആണ് വേര്‍പെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയില്‍ എത്തിയപ്പോഴാണ് സംഭവം. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂര്‍ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്