ഷിംല: ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഗ്ല താഴ്‌വരയിലാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും വിനോദയാത്രക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിലകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ലി താഴ്വരയിലെ ബട്‌സേരി പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു. മാലയില്‍ നിന്നും കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചാണ് പാലം തകര്‍ന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.