തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. 29 അനധികൃത വായ്പ രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. 29 വായ്പകളില്‍ നിന്നായി 14.5 കോടി രൂപ വകമാറ്റി.
പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ കെ, ടി.ആര്‍ സുനില്‍ കുമാര്‍, സി കെ ജില്‍സ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളില്‍ വീടുകളിലാണ് പരിശോധന നടത്തിയത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജു കരീം അടക്കം നാല് പേര്‍ പിടിയില്‍. ബിജു കരീം, ബിജോയ്, സുനില്‍കുമാര്‍, ജില്‍സ് എന്നിവരാണ് തൃശൂരില്‍ നിന്നും പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനില്‍ കുമാര്‍ സെക്രട്ടറിയും ആയിരുന്നു. ജില്‍സ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റാണ്, ബിയോ കമ്മീഷന്‍ ഏജന്റായിരുന്നു