മസ്‌കത്ത്: ഒമാനില്‍ പത്തുദിവസത്തിനിടെ 4912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 255 പേരാണ് ഇക്കാലയളവില്‍ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 3753 ആയി ഉയര്‍ന്നു.
അതേസമയം, ഒമാനില്‍ ബക്രീദ് ആയിരുന്നതിനാല്‍ പത്ത് ദിവസത്തെ കോവിഡ് കണക്കുകളാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ 293954 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 275760 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. 93.8 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 68 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 786 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 315 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.