ശ്രീനഗർ: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ജമ്മു കശ്മീർ, ലഡാക്ക് സന്ദർശനത്തിന് തുടക്കമായി. ശ്രീനഗറിലെത്തിയ രാഷ്‌ട്രപതിയെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്വീകരിച്ചു.
കാർഗിൽ വിജയ് ദിവസിന്റെ 22-ാം വാർഷികത്തിൽ യുദ്ധസ്മാരകത്തിൽ രാഷ്‌ട്രപതി ആദരമർപ്പിക്കും. 27 ന് ശ്രീനഗറിലെ കശ്മീർ സർവകലാശാലയുടെ 19-ാമത് വാർഷിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. രാഷ്‌ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.