ടോക്കിയോ: ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ താരമായ മിഗ്വലിന ഫെര്‍ണാണ്ടസിനെ 4-1ന് ഇടിച്ച് വീഴ്ത്തി മേരി കോം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. വ്യാഴാഴ്ച പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരത്തെ നേരിടും. ബോക്സിംഗ് ഫ്ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്.