ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 41,67,679 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി അറുപത്തിനാല് ലക്ഷം ആയി.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്നര കോടിയിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39,972 പേര്‍ രോഗമുക്തി നേടി. 535 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,20,551 ആയി.നിലവില്‍ 4,08,212 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ പുതിയ രോഗികളില്‍ പകുതിയോളം പേരും കേരളത്തില്‍ നിന്നാണ്. 18,531 പേര്‍ക്കാണ് കേരളത്തില്‍ ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത്. 2.24 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.45,37,70,580 ഡോസ് വാക്‌സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്. ഇന്നലെ മാത്രം 46 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. കേരളത്തില്‍ ഇന്നലെ നാലര ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിരുന്നു.
ബ്രസീലില്‍ ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.49 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.