ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തിൽ സഹയാത്രികരിൽ ഒരാൾ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്.
യാഷികയ്ക്ക് പുറമേ, രണ്ട് സുഹൃത്തുക്കളും ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭവാനി എന്ന സുഹൃത്താണ് അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെ ആയിരുന്നു അപകടം. സംഭവത്തിൽ മഹാബലിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.