ടോക്യോ: ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സ് ആദ്യ റണ്ടില്‍ ജയവുമായി ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക. ചൈനീസ് താരം ഹെങ് സായ്‌സായിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറിയ ശേഷമുള്ള ഒസാക്കയുടെ ആദ്യ മത്സരമായിരുന്നു ഇത്.മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. തുടര്‍ന്ന് വിംബിള്‍ഡണിലും താരം പങ്കെടുത്തിരുന്നില്ല.