ടോക്യോ: ഒളിമ്പിക്സ് ടെന്നീസില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ആദ്യ റൌണ്ടില്‍ തന്നെ പുറത്ത്. വിംബിള്‍ഡൺ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ വനിതാതാരവും ആഷ്‌ലി ബാര്‍ട്ടിനെ സാറ സോറിബസ് ആണ് അട്ടിമറിച്ചത്. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിനാണ് ഇന്ന് ടെന്നീസ് ലോകം സാക്ഷ്യം വഹിച്ചത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാറയുടെ വിജയം. സ്‌കോര്‍: 6-4, 6-3. ഒളിമ്പിക്‌സ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ടെന്നീസ് അട്ടിമറികളിലൊന്നിനാണ് ഇന്ന് ടോക്യോ വേദിയായത്. ഒളിമ്പിക്‌സ് സ്വര്‍ണം നേടുമെന്ന് കരുതിയിരുന്ന ബാര്‍ട്ടി തീര്‍ത്തും നിറംമങ്ങി. ലോക റാങ്കിങ്ങില്‍ 48-ാം സ്ഥാനത്താണ് സാറ സോറിബസ്. ആദ്യ സെറ്റിലും രണ്ടാം സെറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.