ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39,972 പേർ രോഗമുക്തി നേടി. 535 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,20,551 ആയി.നിലവിൽ 4,08,212 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്തെ പുതിയ രോഗികളിൽ പകുതിയോളം പേരും കേരളത്തിൽ നിന്നാണ്. 18,531 പേർക്കാണ് കേരളത്തിൽ ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത്.
2.24 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.45,37,70,580 ഡോസ് വാക്സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്. ഇന്നലെ മാത്രം 46 ലക്ഷം ഡോസ് വാക്സിൻ നൽകി. കേരളത്തിൽ ഇന്നലെ നാലര ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തിരുന്നു.