ചെന്നൈ: ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമായി മാറില്ലെന്ന വാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്ട്രം എന്ന് പറയുന്നതിനേക്കാള്‍ വലിയ ദേശ വിരുദ്ധതയില്ലെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. 2024 ല്‍ ആര്‍എസും ബിജെപിയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘2024 ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറില്ല. വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്ട്രം എന്ന് പറയുന്നതിനേക്കാള്‍ വലിയ ദേശ വിരുദ്ധതയില്ല. പ്രധാനമന്ത്രി പറയുന്നത് ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവര്‍ ദേശ വിരുദ്ധര്‍ ആണെന്നാണ് അങ്ങനെയെങ്കില്‍ സുഭാഷ് ചന്ദ്രബോസ് ദേശവിരുദ്ധന്‍ ആയിരുന്നോ?. അദ്ദേഹം ആസാദ് ഹിന്ദ് സിദ്ധാബാദ് എന്നാണല്ലോ പറഞ്ഞിരുന്നത്.’ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
ഹിന്ദുത്വ ആശയം വിഡി സവര്‍ക്കര്‍ വികസിപ്പിച്ചത് ഹിന്ദുഡം എന്ന പദത്തില്‍ നിന്നാണ്. ക്രിസണ്ഡം എന്ന റോമന്‍ പദത്തില്‍ നിന്നാണ് ഹിന്ദുഡം ഉത്ഭവിച്ചത്. ക്രിസ്ത്യന്‍ ഭരണം മറ്റുള്ളവരുമെ മേല്‍ സ്ഥാപിക്കുന്ന പ്രക്രിയയെ വിശേഷിപ്പിക്കാന്‍ ആണ് ആ പദം ഉപയോഗിച്ചതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.