തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എസ്‌ഐയ്ക്കു നേരെ ആക്രമണം. പേരൂര്‍ക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിനാണ് എസ്‌ഐ നന്ദകൃഷ്ണനുനേരെ ആക്രമണമുണ്ടായത്.
യുവാക്കള്‍ എസ്.ഐ. നന്ദകൃഷ്ണനെ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടപ്പനക്കുന്ന് സ്വദേശി ജിതിന്‍ ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റ് രണ്ട് പേര്‍ ഓടി രക്ഷപെട്ടു.