ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. അരഗം- സൂമ്ലാർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച ഭീകരരുടെ എണ്ണം മൂന്ന് ആയി.വനമേഖലയായ ഷോക്ബാബ പ്രദേശത്താണ് ഭീകരർക്കായി തെരച്ചിൽ നടന്നത്. സി.ആർ.പി.എഫിനൊപ്പം കശ്മീർ പോലീസും സംയുക്തമായാണ് ഭീകരവേട്ട നടത്തിയത്. തുടർന്ന് ഇന്ന് രാവിലെയോടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു.