തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തലും പരിഹാരവും എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കായി എക്‌സൈസ് വകുപ്പ് വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വെബിനാര്‍ എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം പകര്‍ന്ന ക്ലാസില്‍ സംസ്ഥാനത്തെ 700-റിലേറെ അധ്യാപകര്‍ പങ്കെടുത്തു.സൈക്കോളജിസ്റ്റ് എല്‍.ആര്‍.മധുജന്‍ വിഷയാവതരണം നടത്തി. വിമുക്തി മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുമായ ഡി.രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ ആര്‍.ഗോപകുമാര്‍, എ.എസ്.രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.