വെള്ളമുണ്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. മഴ തുടരുന്നതിനാൽ നിരീക്ഷണവും മറ്റ് ഒരുക്കങ്ങളും ആരംഭിച്ചു.
മഴ തുടങ്ങിയതു മുതൽ ഏറ്റവും കൂടിയ ജല നിരപ്പിലേക്കെത്തിയത് കഴിഞ്ഞ ദിവസമാണ്. ശനിയാഴ്ച ഉച്ചയോടെ 766.50 മീറ്ററായി ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലം കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 763.60 ആയിരുന്നു ജലനിരപ്പ് . 773.90 മീറ്റർ എത്തിയാൽ മാത്രമേ ഷട്ടർ തുറക്കുകയുള്ളൂവെന്ന് ഡാം അധികൃതർ അറിയിച്ചു.