കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 2816 പേർക്കാണ് മലപ്പുറത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം കൂടാതെ തൃശൂര്‍ (2498), കോഴിക്കോട് (2252), എറണാകുളം (2009) ജില്ലകളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു.
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി.പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നത്തെ രോഗികളുടെ എണ്ണം.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.