ന്യൂഡൽഹി: ഐഎസ്ആര്‍ഒ ഗൂഡാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീംകോടതി പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് നമ്പി നാരായണേന്തിരായ കേസിൽ സിബിഐ സംഘം സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സീൽവെച്ച കവറിൽ നൽകിയത്.
റിട്ട. ജസ്റ്റിസ് ഡി.കെ.ജയിൻ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഗൂഡാലോചന അന്വേഷണം സിബിഐക്ക് വിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസിൽ ആരോപണം നേരിടുന്ന മുൻ ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. മുൻ ഡിജിപി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയൻ, മുൻ ഐ.ബി ഡെപ്യുട്ടി ഡയറക്ടര്‍ ആര്‍.ബി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണം എന്നതായിരുന്നു നമ്പി നാരായണന്‍റെ ആവശ്യം.