ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ മെസേജ് അയച്ചും ഫലം അറിയാം.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതു പരീക്ഷ നടത്തിയിരുന്നില്ല. പകരം ഇന്റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്ലാണ് ഫലം തയ്യാറാക്കിയത്. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം.
ഐസിഎസ്.ഇ ഫലം ലഭിക്കാൻ എസ്എംഎസ് അയക്കേണ്ട രൂപം :
ICSE എന്ന് ടൈപ്പ് ചെയ്ത് സപേയ്സ് ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ് ചെയ്യുക. ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക.
ഐ.എസ്.സി ഫലം ലഭിക്കാൻ:
ISC എന്ന് ടൈപ്പ് ചെയ്ത് സപേയ്സ് ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ് ചെയ്യുക. (ISC) ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക.