ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമ പരിധിയിൽ പെടുന്ന കേസുകളിൽ ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് ലഫ്. ഗവർണർ അധികാരം നൽകി. ലഫ്. ഗവർണർ അനിൽ ബൈജാൾ പുറത്തിറക്കിയ വിജ്ഞാപനം ജൂലൈ 19 മുതൽ നിലവിൽ വന്നു. ഒക്ടോബർ 18 വരെയാണ് പൊലീസ് കമ്മീഷ്ണർക്ക് ആരെയും കസ്റ്റഡിയിലെടുക്കാൻ അധികാരം നൽകിയിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. ജന്തർ മന്ദറിൽ നടക്കുന്ന കർഷക പ്രക്ഷോഭവുമായും പുതിയ നീക്കിത്തിന് ബന്ധമില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.