മലപ്പുറം: വളാഞ്ചേരി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദൈവമാണെന്ന് കാണിച്ച് സ്ഥാപിച്ച ഫ്ലക്സ് വിവാദത്തിൽ. സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചയായ പോസ്റ്റററിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്ത് എത്തി. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്‍റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്‍റെ ദൈവം പച്ചരി വിജയൻ ആണെന്നും വി ടി ബല്‍റാം ഫേസ്‌ബുക്കിൽ കുറിച്ചു.
പിണറായി വിജയന്‍റെ ഫുൾ സൈസ് ഫോട്ടോക്ക് കീഴിൽ ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം’ എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്.
ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചിക്ക് അടുത്താണ് ഫ്ലെക്സ് സ്ഥാപിച്ചതായി ഫോട്ടോയില്‍ കാണുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി.