തൃശൂര്‍: ജില്ലയിലെ കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയിലും കാറിലുമായി കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ലാലൂര്‍ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, താണിക്കുടം സ്വദേശി രാജീവ്, തമിഴ്‌നാട് സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. കൊരട്ടി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.