തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ നിലവിലെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തട്ടിപ്പ് സിപിഎം അറിഞ്ഞിട്ടും മൂന്നു വര്‍ഷം മൂടിവച്ചുവെന്നും മാധ്യമങ്ങളിലൂടെ വാര്‍ത്ത പൂറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളില്‍ ഒന്നാണ് കരുവന്നൂരിലേത്. വകുപ്പ് തല അന്വേഷണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തിട്ടും അന്വേഷണമുണ്ടായില്ല. ആ റിപ്പോര്‍ട്ടും പൂഴ്ത്തി. കേസ് സിബിഐ പോലുള്ള ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.