ന്യൂഡല്‍ഹി: സെപ്റ്റംബറോടെ രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന്‍ ലഭിച്ചേക്കുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ.
ഫൈസര്‍, കോവാക്സിന്‍ സൈഡസ് ഷോട്ടുകള്‍ കുട്ടികള്‍ക്കായി ഉടന്‍ ലഭ്യമാക്കിയേക്കുമെന്ന് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.മൂന്നാം തരംഗ ഭീതിയിലാണ് രാജ്യം. ഈ വര്‍ഷം അവസാനത്തോടെ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ഇന്ത്യയില്‍ രാജ്യത്ത് 24 മണിക്കൂറിനിടെ 39097 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. ഇന്നലെമാത്രം 546 പേര്‍ മരിച്ചതായും 35087 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ കോവിഡ് മരണം 4,20,016 ആയി ഉയര്‍ന്നു. നിലവില്‍ 4,08,977 പേരാണ് രോഗം ബാധിച്ച് ചികത്സയിലുള്ളത്. ഇതുവരെ 42,78,82,261 പേര്‍ വാക്‌സീന്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.