ന്യൂ ഡല്‍ഹി: പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ദേശീയ സുരക്ഷ കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ചാര സോഫ്റ്റ് വെയര്‍ വാങ്ങിയതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 2017-18 കാലത്താണ് പെഗാസെസ് വാങ്ങിയതെന്നും എന്‍എസ്‌സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വര്‍ധിപ്പിച്ചാണ് പണം കണ്ടെത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
അതേസമയം, രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരമാണ് ഇതിനോടകം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സുപ്രീംകോടതി ജഡ്ജി, മുന്‍ സിബിഐ ഡയറക്ടര്‍, രാഹുല്‍ ഗാന്ധി, മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍ തുടങ്ങി നിരവധി പേരാണ് പട്ടികയിലുള്ളത്.
As the noose tightens on the Modi govt & it becomes clear that they were spending 100s of crores of taxpayers money to spy on judges ECs, opp leaders, journos & activists, through a foreign company, the Modi government doesn’t know where to hide. This is nothing short of treason! https://t.co/C3WkNqMmHN
— Prashant Bhushan (@pbhushan1) July 24, 2021