ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒയി ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ആദ്യം മുന്നിലെത്തിയ ന്യൂസിലാന്റിനെതിരെ രൂപീന്ദര്‍ കുമാറിന്റെ ഗോളില്‍ ഇന്ത്യ 1-1 സമനില പിടിച്ചു. 2-1ന് ലീഡ് നേടിയത് പെനാല്‍റ്റിയിലൂടെയാണ്. ഹര്‍മന്‍ പ്രീതാണ് ഗോള്‍ നേടിയത്. മൂന്നാം ഗോളും ഹര്‍മന്റെ വകയായിരുന്നു. കൊച്ചി സ്വദേശിയായ മലയാളി ശ്രീജേഷിന്റെ മികച്ച സേവുകളാണ് ന്യൂസിലാന്റിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചത്.
അതേസമയം, ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ചാങ് സ്വര്‍ണം നേടി. ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം. റഷ്യയുടെ അനസ്‌തേസ്യ വെള്ളിയും സ്വസ് താരം ക്രിസ്റ്റന്‍ വെങ്കലവും നേടി.ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല.