ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി മുപ്പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41.59 ലക്ഷം പേര്‍ രോഗം ബാധിച്ച് മരിച്ചു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇന്നലെ മാത്രം അറുപത്തിനായിരത്തിലധികം പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയഞ്ച് ലക്ഷം കടന്നു. 6.26 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം കടന്നു.
അതേസമയം, ഇന്ത്യയില്‍ 35,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. 4.19 ലക്ഷം പേര്‍ മരിച്ചു. 3.04 കോടി പേര്‍ രോഗമുക്തി നേടി.