ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലുര്‍ഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. അവന്തിപോറയിലെ ത്രാലിലാണ് ഇന്നലെ രാത്രിയോടെയാണ് സംഭവം. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ജാവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, അഞ്ചംഗ സംഘമാണ് ജാവേദ് മാലിക്കിനെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.