ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. എം.പി സുദീപ് ബന്ദ്യോപാധ്യയയില്‍ നിന്നാണ് മമത ബാനര്‍ജി സ്ഥാനമേറ്റെടുക്കുന്നത്. ഡെറിക് ഒബ്രയിനാണ് ഇക്കാര്യം അറിയിച്ചത്.
“മമത ബാനര്‍ജി തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണാകും. മമത ഏഴ് തവണ എം.പിയായി. പാര്‍ലമെന്ററി പാര്‍ട്ടിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് മമതയായിരുന്നു. ഇതൊരു തന്ത്രപരമായ നീക്കമാണ്.” -ഡെറിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ ഒരു പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എത്തുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മമത. 1988-ല്‍ പാര്‍ട്ടി അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.