ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന റഷ്യൻ കായികതാരങ്ങളെ ഒളിപിക്‌സ് മത്സരങ്ങളിൽ നിന്ന് മത്സരിക്കുന്നത് തടയാൻ നടപടികൾ സ്വീകരിച്ച് എന്ന് അന്താരാഷ്ട്ര ഉത്തേജക മരുന്ന് ഉപോയോഗം തടയുന്ന ഏജൻസി. ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് സംശയിച്ച ചില കായിക താരങ്ങൾക്ക് റഷ്യയുടെ 335 പേരുടെ ടീമിൽ ഇടം കിട്ടിയില്ല.
2015ൽ പൂട്ടിയ മോസ്കോ ലാബിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാഡ(WADA ) ചില റഷ്യൻ താരങ്ങൾ ഒളിമ്പിക്സിൽ നിന്ന് മത്സരിക്കുന്നത് തടഞ്ഞത്. പൂട്ടിയ ലാബിലെ വിവരങ്ങൾ 2019 ലാണ് വാഡക്ക് തിരിച്ച് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചവരുടെ ലിസ്റ്റ് തയാറാക്കാനായത്. ഇത് അത്ര സംഘീര്ണമായ പണി അല്ലായിരുന്നു എന്ന് വാഡയുടെ ഡയറക്ടർ ജനറൽ ഒളിവിയർ നിഗ്ഗളി പറഞ്ഞു.