കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ലിജു എന്നയാളാണ് മരിച്ചത്. എറണാകുളം വൈറ്റിലയിലെ സുഹൃത്തിൻെറ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് ഇൻക്വസ്റ്റ് ചെയ്ത പൊലീസ് വിലയിരുത്തുന്നത്.