ന്യൂഡൽഹി;രാജ്യത്ത് 35,342 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 38,740 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,04,68,079 ആയി.പ്രതിദിന മരണനിരക്കില്‍ ആശ്വാസകരമായ കുറവാണ് ഇന്നുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,19,470 ആയി ഉയര്‍ന്നു. ഇന്നലെ 16,68,561 സാമ്പിളുകളാണ് പരിശോധിച്ചത്. 45,29,39,545 പരിശോധനകള്‍ ഇതുവരെ നടത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. 3,12,93,062 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചത്.