ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ച് വീഴ്ത്തി. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ കനചക് പ്രദേശത്തിലാണ് മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ കണ്ടെത്തിയത്.
പാകിസ്താൻ ഭാഗത്തു നിന്നാണ് ഡ്രോൺ എത്തിയത്. സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിയുതിർക്കുകയായിരുന്നു.ഭീകരർ ഉപയോഗിക്കുന്ന ഹെക്‌സാകോപ്റ്റർ ഡ്രോൺ ആണ് തകർത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.