അമൃത്സർ: പപഞ്ചാബില്‍ പിസിസി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു ഇന്ന് ചുമതലയേല്‍ക്കും. പതിനൊന്ന് മണിയോടെ ചണ്ഡിഗഡിലെ കോണ്‍ഗ്രസ് ഭവനില്‍ വച്ചാണ് ചുമതലയേല്‍ക്കുക.മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചടങ്ങിൽ പങ്കെടുക്കും. സിദ്ദു ക്ഷണിച്ചതിന് പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. വർക്കിങ് പ്രസിഡന്റുമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 50 എംഎൽഎമാർ ഒപ്പിട്ട കത്തും സിദ്ദു സ്വന്തം നിലയിൽ എഴുതിയ ക്ഷണക്കത്തും കൈമാറുകയായിരുന്നു.
ക്യാപ്റ്റനും സിദ്ദുവും ഏറെനാളുകളായി ശീതയുദ്ധത്തിലായിരുന്നെങ്കിലും പിസിസി അധ്യക്ഷ സ്ഥാനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍, വ്യക്തിപരമായ അജണ്ടയില്ല തനിക്കെന്നും ജനങ്ങള്‍ക്ക് അനുകൂലമായ അജണ്ടയാണുള്ളതെന്നും സിദ്ദു പ്രതികരിക്കുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ മൂത്തയാള്‍ എന്ന നിലയില്‍ പിസിസിയുടെ പുതിയ സംഘത്തെ അനുഗ്രഹിക്കണമെന്നും നവജ്യോത് സിംഗ് അമരീന്ദര്‍ സിംഗിനോട് ആവശ്യപ്പെട്ടു. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ ഭൂരിഭാഗം പാര്‍ട്ടി അംഗങ്ങളും ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തേക്കും.