ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ സോപോരെയിലെ വാര്പോരെയിലാണ് സംഭവം.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രിയോടെ സുരക്ഷാസേന ഇവിടെ എത്തിയത്.
രാഷ്ട്രീയ റൈഫിൾസ് 22, സിആർപിഎഫ് , പോലീസ് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എന്നാൽ സുരക്ഷാ സേനയെ കണ്ടതും ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.