തിരുവനന്തപുരം : കേരളത്തിന്റെ സാമൂഹ്യ വികസന ചരിത്രത്തിലെ നാഴിക കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററെയും ജനറല്‍ കണ്‍വീനറായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ എ എസിനെയും സംഘാടക സമിതി രൂപീകരണയോഗം തെരഞ്ഞെടുത്തു.
മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് എം മുരളി, മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയുമായ മഞ്ഞളാംകുഴി അലി, ബി ജെ പി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സി ജോസഫ്, കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ്, പ്രമുഖ ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി, ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ. കെ എന്‍ ഹരിലാല്‍, മുന്‍ എം പി സി എസ് സുജാത, ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ. ബി ഇക്ബാല്‍, ഡോ. പി പി ബാലന്‍, സി പി നാരായണന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ. മൃദുള്‍ ഈപ്പന്‍, ശാസ്ത്രസാഹിത്യ പരിഷദ് സെക്രട്ടറി പി ഗോപകുമാര്‍, തുളസി ടീച്ചര്‍, പിപി ബാലന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വര്‍ഗ- ബഹുജന സംഘടനകളുടെയും സര്‍വ്വീസ് സംഘടനകളുടെയും ഭാരവാഹികള്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കാളികളായി. ആഘോഷം വിജയിപ്പിക്കാനായി നൂറംഗ ജനറല്‍ കൗണ്‍സിലിനെ തെരഞ്ഞെടുത്തു.