ദര്‍ഹാം: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു കോവിഡ് ഭേദമായി. താരം ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നതായി ബിസിസിഐ സ്ഥിരീകരിച്ചു.
കൗണ്ടി ഇലവനെതിരേ പരീശീലന മത്സരം കളിക്കുന്ന ടീം ഇന്ത്യ നിലവില്‍ ദര്‍ഹാമിലാണ്.
ജൂലൈ എട്ടിനാണ് പന്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നാലെ താരത്തെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതിനിടെ ടീം പരിശീലന മത്സരത്തിനായി ദര്‍ഹാമിലേക്ക് പോവുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലെ ചട്ടപ്രകാരം 10 ദിവസമാണ് ക്വാറന്റൈന് കാലാവധി. നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം രണ്ടു തവണെ കോവിഡ് പരിശോധനയ്ക്ക് പന്ത് വിധേയനായിരുന്നു. പന്തിന് പിന്നാലെ പരിശീലക സംഘത്തിലെ ഒരാള്‍ക്ക് കൂടി കോവിഡ് ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് വൃദ്ധിമാന്‍ സാഹ, അഭിമന്യൂ ഈശ്വരന്, ബൗളിംഗ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. ഇവര്‍ ലണ്ടനില്‍ ക്വാറന്റൈനിലാണ്.