കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ജൂലൈ 24ന് (ശനിയാഴ്ച) നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല.
വിദ്യാർഥികൾ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു.